മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പൊരിയുന്ന വേനലിൽ
വെറിപൂണ്ടു പാഞ്ഞ ഞാൻ,
കിണറിന്റെരുട്ടിലേ
ക്കടിതെറ്റി വീണു പോയ്! 

ശാപം ഗ്രസിച്ചു ഞാൻ
വീണുപൊയെങ്കിലും
പ്രാണന്റെ തുണയെന്നെ
പിരിയാതിരിക്കുമ്പോൾ, 

സർവം തളർത്തുന്ന
വെടിവെച്ച മാനുഷാ,
ക്രൂരമാകുന്നു നിൻ
സങ്കല്പ വീഥികൾ! 

പ്രാണിക്കു ജീവൻ 
കെടുത്തുന്നതാണോ
നിന്നിൽജ്ജ്വലിക്കുന്ന
ബുദ്ധിയും യുക്തിയും? 

ശക്തമാം സ്റ്റീലിന്റെ
വലയം മുറിച്ചു ഞാൻ;
മൃത്വിന്നാഴത്തിലാണ്ടുപോയ്...
ചുറ്റും ചിതറിക്കിടക്കും
ചതിക്കിണർ, ഒത്തിരി-
യുണ്ടെന്നതോർക്കണേ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ