ജോണീ...
നീയെന്റെ പേരേ വിളിക്കാവൂ.
മറ്റെല്ലാം വിറ്റുമുടിച്ചതോ കട്ടുപോയതോ
പണയപ്പെടുത്തിയതോ
കൃത്യമായോർമ്മിക്കാനെങ്കിലും
ഒരസ്ഥി ബാക്കിയുണ്ടാർന്നെങ്കി
ഞാനങ്ങനെ പറയില്ലാർന്നു.
കടത്തിണ്ണയിൽ മശാധികാരികൾക്ക്
അക്ഷതമായ് പിയൂഷം നുകരാൻ തരത്തിൽ
പടിഞ്ഞാറടർന്നൊഴുകും കടലുണ്ടിവെള്ളത്തിൽ
കിടന്നു ജീർണ്ണിച്ചെൻ ശരീരം
കാമാത്തിപ്പുരയിലേ ഹിംസ്രങ്ങൾ
വേട്ടയാടിത്തിന്നപ്പോൾ
നീയെന്തിനാൽ തടഞ്ഞില്ല.
അതിലൊരിഞ്ച് പരിഭവമെനിക്കില്ല.
പക്ഷേ,
അത്തരത്തിൽ പാതിപോയ ഇര ഗാത്രങ്ങളും
പാതിയിലധികം പറ്റിയ ശത്രു കായങ്ങളും
സ്വൈരമായ് വിഹരിച്ച നിബിഡവനത്തെ
പലതായറുത്ത്
താറു പൂശിയ നാലുവരി കാര്യാലയങ്ങളും
അവയ്ക്കൂടുവഴികളായ്
അംബരായാണങ്ങളും മാളികസൗധങ്ങളും
അത്യാധുനിക യന്ത്രങ്ങളുരുട്ടിപ്പണിതവരെ
നീയന്തിന് ദൈവങ്ങളാക്കി?
നിന്റെ കൈപ്പത്തിയിൽ അവ തീർത്ത
ആകാശക്കോട്ട മുഴുവനും ജ്വലിക്കുന്ന
പിച്ചളക്കട്ടി
പാരിതോഷികത്തിനോ?
പിന്നെി നീയതിൽ
ഒട്ടിച്ചുവെച്ചതും അടർത്തിയെടുത്തതും
എല്ലാം തെറ്റ്. കളവും പോയി.
പിന്നെ ന്യായീകരിക്കാനോ അവകാശപ്പെടാനോ
തുനിഞ്ഞ നീയോ? പിന്തിരിപ്പൻ.
പേരോ? ജനാധിപത്യം.
എൻ തുണിക്കോന്തലയിലാ പിച്ചളക്കട്ടി കിടന്നതിന്
എന്നെ പാമ്പായ് തല്ലിച്ചതച്ചവർ
നാഗംപോലെയെന്നെ കാക്കുമെന്ന്
നീ മിഥ്യാധരിച്ചു.
ഞാൻ പൊറുത്താലും ജോണീ..
ആയിരം കസ്തൂരിമാനിനെ കൊന്ന്
ഒളിഞ്ഞിരിക്കുന്ന ദൈവങ്ങളും
രണ്ടു കുസുമം പറിച്ചു
ഞെളിഞ്ഞിരിക്കുന്ന അവരുടെ ദൈവങ്ങളും
നിൻ ദംഭദൃഷ്ടിയുടെ മുനമ്പിൽ പറന്നെത്തി
വായ്ത്താരി മൂളി ഹാരമണിയിക്കും കാലം
നമ്മൾ നിസ്സഹായരാണ്.
അന്യോന്യം പൊറുത്താലും
സ്വയം പൊറുക്കാനാകാത്ത നിവൃത്തികേടിൽ.
എന്തു ചെയ്യാനാ ജോണീ,
ഈ ലോകത്തെ മാങ്ങകളൊന്നും
മാങ്ങയല്ലാത്ത നമുക്ക്
മാവ് തരുന്നതൊക്കെയും മാങ്ങയല്ലേ.