മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ലോകം അവസാനിക്കുന്നതിനു മുൻപ്
അങ്ങനെയൊരു വീട് ഉണ്ടായിരുന്നു
അത്തരത്തിലുള്ള ഒരേ ഒരു വീട്
മരവിച്ച സ്പർശങ്ങൾ ഇഴയുന്ന
തുറിച്ചു നോട്ടങ്ങൾ പറന്നു നടക്കുന്ന


ചോദ്യചിഹനങ്ങൾ കൊളുത്തി വലിക്കുന്ന
സംശയങ്ങൾ മാത്രം തളിർക്കുന്ന
കവചങ്ങൾക്കുള്ളിൽ അലിഞ്ഞില്ലാതാകുന്ന
അകലങ്ങളിൽ കൊളുത്തിയിട്ട സ്നേഹം നിറയുകയും ഒഴുകി പോവുകയും ചെയ്തേക്കാം
മുഖാവരണങ്ങൾക്കും മുഖങ്ങൾക്കും അതിർത്തികൾ ഇല്ലാതായേക്കാം
ഫിംഗർ ലോക്കുള്ള വാതിലുകൾ കൂടി വരികയും
ഫെയ്സ് ഡിറ്റക്ഷനുള്ള സാധ്യതകൾ മങ്ങിപ്പോകുന്ന ലോകം


മനുഷ്യൻ പാസ്സ് വേർഡായി ചുരുങ്ങിപ്പോയേക്കാം
പാലും എണ്ണയും പൈപ്പുലൈൻ വഴി എത്തിയേക്കാം
ഇങ്ങനെയൊരു ലോകം ഉണ്ടായിരുന്നു എന്ന തോന്നൽ മാത്രം അവശേഷിച്ചേക്കാം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ