മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ആഫിസ്സിൽ ചെന്ന് കയറുമ്പോഴൊക്കെ സ്വാഗാതമോതും
ഇറങ്ങി വരുമ്പോള്‍ നന്ദി പറയും
സത്യത്തിൽ മറ്റാരിൽ നിന്നും കേൾക്കാത്ത, മധുരമുള്ള വാക്കുകൾ
ഒരു വിരലാൽ തലോടുമ്പോൾ
ഉതിരുന്ന വാക്കുകൾ

എങ്കിലും ശമ്പളം കൈപറ്റുന്ന നേരത്ത്
അത്യധികം ദേഷ്യം വരും
മുഷ്ടിചുരുട്ടി ഇടിച്ച് തകർക്കാൻ തോന്നും
വൈകിയെത്തുന്നതും നേരത്തെ ഇറങ്ങി വരുന്നതുമെല്ലാം
കൃത്യമായി രേഖപ്പെടുത്തുന്നു
മേലാധികരികൾക്ക് സന്തോഷം 
ശമ്പളം വെട്ടി കുറക്കുമ്പൊൾ പരമാനന്ദം  

പഴമക്കാർ പറയുന്നത് പോലെ
മധുര വാക്കുകളിൽ മയങ്ങരുത്... 
എന്നിരുന്നാലും അവധി ദിനങ്ങള്‍ ഒഴിച്ച്
സ്പർശിക്കാതിരിക്കാനാവില്ല  
ജീവിതം യാന്ത്രികമാണെ ങ്കിലും... 
ദീപസ്തംഭം മഹാശ്ചര്യം
മാസ്സവസ്സാനം എനിക്കും വേണം ശമ്പളം 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ