മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഒരു മഴയിലാണ്
നീയെന്നില്‍ നിന്നൊലിച്ചുപോയത്
വലിഞ്ഞുമുറുകിയൊരു ഞരമ്പ്
എന്നുള്ളില്‍
അപായസൂചന മുഴക്കിയിരുന്നു
എന്നിട്ടും
സൂക്ഷിക്കാനായില്ലെനിക്ക് നിന്നെ

കണ്ണുകള്‍ പറിച്ചെടുത്ത്‌

പിന്നാലെ എയ്തുവിട്ടിട്ടും

കണ്ടെത്തിയില്ല നിന്നെ ഞാന്‍

ആര്‍ക്കോ തീര്‍ത്ഥമാകാന്‍

നീയെപ്പൊഴോ

മണ്ണിലേക്ക് കിനിഞ്ഞിറങ്ങിയിരുന്നു..

 

ഇനിയെന്ത് ...?

മഴയോടും കാലത്തോടും

എനിക്കു കലഹിച്ചുകൊണ്ടേയിരിക്കണം

നിന്നെ വീണ്ടുകിട്ടുന്നതുവരെ...........

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ