അമ്മ'തന്നമരത്തെ തിളക്കമായ
ചിരിയുടെ മന്നനിന്ന് വിട പറഞ്ഞു!

അപരനായിനിയാരുമില്ല പാരിലായ്,
ചലച്ചിത്ര ലോകത്തിന്റെ തമ്പുരാനായ്!

മലയാളി മനസ്സുകൾക്കെന്നുമോർക്കാനായ്
മികവുറ്റ കഥാപാത്രങ്ങളായി മാറി...

അരങ്ങേറ്റം കുറിച്ചെത്തി നൃത്തശാലയിൽ
നിറചിരി സാന്നിദ്ധ്യമാ,യഭ്രപാളിയിൽ.

അറുനൂറു വേഷമിട്ടണിനിരന്ന
അഭിനയ മികവിന്റെ നിറകുടമായ്...

ഇരിങ്ങാലക്കുടയുടെ യാരാധ്യനായി,
ചാലക്കുടി നേതാവിൻ നിഷ്കളങ്കത്വം!

പുരസ്കാരമനവധി തിരഞ്ഞു വന്നു,
പുസ്തകത്താളിനുള്ളിൽ, ചിരി, ചിന്തയായി.

രാഷ്ട്രീയത്തിൽ തിളങ്ങിയ ചിരിനായകൻ,
പാട്ടും പാടി, ചലച്ചിത്ര നിർമാതാവുമായ്.

അയനത്തിലുടനീളം തിരിച്ചറിഞ്ഞു,
അനുഭവച്ചൂളകളിൻ കടലാഴങ്ങൾ 

സരസമാം ജീവിതത്തിൻ നവരസങ്ങൾ,
അതുല്യമാം പ്രഭയിലൂടൊഴുകി നീങ്ങി.

അപൂർവമാം ജന്മത്തിന്റെയപദാനങ്ങൾ
മലയാളിക്കെന്നെന്നു മഭിമാനമായ്!

തിരക്കഥയ്ക്കപ്പുറത്തും നർമം കലർത്തി,
തൃശൂരിന്റെ ചടുലത മുഖമുദ്രയായ്...

അർബുദ വേദനയെ ചിരിയാക്കിയ
പാൽനിലാവിൻ പുഞ്ചിരിയായടയാളങ്ങൾ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ