നാടി, ന്നഭിമാനമായി നീ, വാനിൽ,
ചന്ദ്രനേത്തേടിപ്പറന്നൂ.
പഴകിയ തേങ്ങലുകളുള്ളിൽ നിറച്ച്,
പുതിയതാം മണ്ണിൽ വിജയം കുറിച്ചു.
ആരും ഭയക്കും കോണിലായ് നീയും
സൗമ്യനായ് കാലൊന്നു പതിയെ,യൂന്നി!
ചുവടൊന്നിൽ ഹർഷങ്ങൾ നുണഞ്ഞു ഭാരതം,
ഉലകത്തിൻ നെറുകിലേക്കൊരു പടി കുറച്ചു.
നിലാവിന്റെ മണ്ണിൽ അറിവുകൾത്തേടി,
ഒടുങ്ങാത്ത മോഹമായ് നീ അലയൂ.
കാലം നമിക്കും വാക്കുകൾ നേടുവാൻ,
അമ്പിളിക്കിണ്ണത്തിലാവോളം തിരയൂ.