മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഒരു നിലാപക്ഷിതൻ ശാന്തിഗീതം പോലെ-
യരുണോദയത്തിന്റെ കാന്തി പോലെ


ഹിമബിന്ദുയിതളിൽ തിളങ്ങി നിൽക്കും
മലർവാടി തൻ' രോമാഞ്ചമെന്ന പോലെ,


വാർമഴവില്ലിൽ വിരിയുന്ന വർണങ്ങൾ
മേളനമാർന്നെഴും ഭംഗി പോലെ


ചൊരിമണൽ തീരം തഴുകിയെത്തുന്നൊരു
സാഗരത്തിൻ തിരെക്കെകൾ പോലെ


പഞ്ചവർണക്കിളി തത്തിപ്പറക്കുന്ന
പുഞ്ചനെൽപ്പാട സമൃദ്ധി പോലെ..


വെള്ളിയരഞ്ഞാണു പോലെയൊഴുകുന്ന
ചന്തമെഴുന്ന കാട്ടാറുപോലെ,


മാനത്തുമിന്നുന്ന താരാഗണംപോലെ
മായാമയൂര നടനംപോലെ,


കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരിക്കുന്ന
കൊച്ചുകുഞ്ഞിൻ മൃദു സുസ്മിതംപോൽ..


എത്ര മനോഹരമെത്ര മധുരമാ-
ണെന്റെ കിനാവിലെ ചിന്തകൾക്കും!


മായാതിരുന്നെങ്കിലീച്ചിത്രമെന്നുടെ
മാനസത്തിൽചിരം വാണുവെങ്കിൽ!

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ