mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഞാനൊന്നു മയങ്ങട്ടെ;
എൻ സങ്കൽപ്പ ധ്യാനത്തിൽ,
മൗനമാം പ്രാർത്ഥനയിൽ.
ഇനിയൊരു ജന്മം പുലരും വരെ,
നാമൊരുമിക്കുമാ ശുഭവേളയിൽ.

നീയറിയുന്നുവോ എൻ നൊമ്പരം?
നിന്നെ സ്മരിച്ച് നിറയുന്നു മിഴികൾ.
നിന്നെ മാത്രം കാണുമൊരു വേളയുദിക്കുമോ?
എന്നാത്മാവിലൊരു പൊൻകതിരായി വീശും ഇളം തെന്നൽ പോലെ!

എന്നുമെൻ ഹൃത്തിൽ നീ
നിറയുന്നൊരു നേരം.
കൂട്ടുകാരി, നിന്നെ നിനച്ച്, കേഴുന്ന വേഴാമ്പൽ പോലിന്നു ഞാനും...                          

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ