മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Freggy

നീ അടച്ചിട്ട ജാലകത്തിന്, മറുവശത്തുണ്ട് ഞാൻ.
മുറിവുകൾ തുന്നിയടച്ച നിൻ ജാലകങ്ങൾ,

ഓർമ്മകളുടെ ശീത കാറ്റേറ്റ് പഴുക്കാതിരിക്കട്ടെ!
ആർത്തലച്ചു പെയ്യുന്ന പേമാരിയിൽ, ഓടി വന്നുഎൻ കുടക്കീഴിൽ, ചേർന്നു നിന്നൊരു നാൾ.
എവിടെയോ നിന്ന് വന്നെൻ സ്വപ്നങ്ങൾക്ക് ചിറകുകൾ തന്ന് നീ.
ഒരുനാൾ എവിടെയോ പോയി മറഞ്ഞു, നീ തന്ന ചിറകുകൾ തിരികെ വാങ്ങി.  സ്മരണ തൻ പടികൾ തിരിച്ചിറങ്ങുമ്പോൾ,
ഇന്നും അറിയാതെ നിന്നുപോകന്നു, അന്ന് പെയ്ത പേമാരിതൻ കുളിരിൽ.
തിരികെ നീ വരുമെന്ന പ്രതീക്ഷയോടെ, തോരാതെ പെയ്യുന്ന എൻ കണ്ണീർ കുടക്കീഴിൽ.
കാലമേ തിരികെ തരുമോ നീ? എൻ നിനവിൻ തൻ ചിറകും, നഷ്ടപ്പെട്ട എൻ പ്രണയവും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ