കോവിലിന്‍ മുന്‍പിലെ
മൈതാന മദ്ധ്യത്തിന്‍
വിജനതയില്‍ ഒരാല്‍മരം
ഏതോ പക്ഷി തന്‍
ചുണ്ടില്‍ നിന്നുതിര്‍ന്ന് വീണ
വിത്തൊരു വന്‍മരം
ശാഖകളുപശാഖകളായി
ഹരിതവര്‍ണ്ണകാന്തിയില്‍
വിടര്‍ന്ന കുടയായ്
പടര്‍ന്ന് പന്തലിച്ച വിടപം
ഇളംകാറ്റിലിലക്കൂട്ടങ്ങള്‍
തന്നാരവം,കലപിലകളും
കളകൂജനങ്ങളുമായ് പക്ഷികള്‍
ഇലച്ചാര്‍ത്തിലൂടരിച്ചിറങ്ങും
ഒളിയേറും അസ്തമയരശ്മികള്‍
ജീവിതസായാഹ്നവിശേഷങ്ങള്‍
പങ്കിടാന്‍ ആല്‍ത്തറയില്‍
ഒത്തൂ കൂടും സൗഹ്യദസംഗമം
ശാന്തം ധ്യാനനിമിലിതം
വിട വാങ്ങുന്ന സന്ധ്യ.