മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Rajendran Thriveni)

ആദിതമസ്സിലൊരു തേജോകണത്തിനെ
മനക്കണ്ണിലുൾക്കൊണ്ടു മിഴിപൂട്ടി,
പഞ്ചേന്ദ്രിയങ്ങളെ പാടിയുറക്കി-
യിരുട്ടിലേക്കാണ്ടു പോകുന്നതോ, ധ്യാനം?

ഏകാഗ്രമായയൊരു ചിന്തയിൽ, മനോ-

ചക്രവാളങ്ങളിൽ പാറിപ്പറപ്പതോ, ധ്യാനം?

 

 ദിഗന്തങ്ങൾ തേടുന്ന ചിന്തതന്നശ്വത്തെ

സംയമനക്കടിഞ്ഞാണിൽ ബന്ധിച്ചു,

സത്യദർശനങ്ങളാമിളമ്പുല്ലിൻ

രസാമൃതം പകരുന്നതോ, ധ്യാനം?

 

കാവ്യബീജത്തിന്റെ ഉൾത്തുടിപ്പേറി ഞാൻ

മനോചക്രവാള വിശാലതക്കുള്ളിൽ,

കാവ്യശില്പത്തിന്നൊരു വെൺകല്ലുതേടി-

ക്കറങ്ങിപ്പറന്നു, കണ്ടെത്തി;

വാക്കിന്റെ, നാരായമുനകൊണ്ടു കൊത്തി-

യുണർത്തുന്ന, വാങ്മയശില്പമോ, ധ്യാനം?

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ