മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ദുഃഖതീരമിതെന്തിനു നൽകി
മുക്തിദായകായെന്നിൽ.
മുള്ളുകൾ നിറയുമീ മുൾമുടിയിൽ നിന്നും
മോചനമൊന്നു നീ നൽകീടുമോ?
മുറിവുകളേറ്റയീ മനസ്സിനെയൊന്നു നീ,
കരപല്ലവത്താൽ തഴുകീടുമോ?

ഹൃദയനൊമ്പരം പെരുകുന്നുവുള്ളിൽ,
മധുരമോഹങ്ങൾ ക്ഷയിച്ചിടുന്നു.
മൃദുവായ് നീയൊന്നു സ്പർശിച്ചുവെങ്കിൽ,
മുറിവുണങ്ങീടുമെൻ ജീവിതത്തിൽ.
ഇരുളടയുമീ വഴിത്താരയിലെൻ,
രക്ഷയായ് നീയൊന്നു വന്നെങ്കിൽ.

പ്രത്യാശയെല്ലാം മുറിവേറ്റ നിന്നിൽ,
പ്രത്യുത്തരത്തിനായ് അർപ്പിച്ചിടുന്നു.
ഉരുകുന്ന ഹൃദയത്തിൻ നൊമ്പരത്തിൽ,
നിൻ സാന്ത്വനത്തിനായ് കാത്തിരിപ്പൂ.
കരയുന്നമിഴിയിലെ കണ്ണീർ തുടയ്ക്കാൻ,
കനിവേകിയെൻ്റെ കരം പിടിക്കൂ.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ