(Sajith Kumar N)
നമ്മുടെ തണലിൽ വളരുന്ന ചെറു തൈകളൊക്കെയും നാളെ വളർന്നു വലുതായി പന്തലിക്കും
നാം കൊടുത്ത തണലിനും അപ്പുറം അവ..
വളർന്നു പോകുമ്പോൾ..
തായ്വേര് ചിതലരിക്കുമ്പോൾ താങ്ങിന്
ആഗ്രഹിക്കാതെ
പുതു തലമുറയ്ക്ക് ഭാരമാകാതെ
തനിയെ നിൽക്കുന്നവർ ഒരുപാടുണ്ട്
നമ്മുടെ ലോകത്ത്
പലപ്പോഴും തണൽ നൽകാതെ...
തളർത്തുവാൻ ശ്രമിക്കുന്നവർ ആണ്
കൂടുതൽ
വരും തലമുറയ്ക്ക് തണൽ നൽകുവാൻ
മുള പൊട്ടുന്ന ഇളം മരങ്ങൾക്ക് കുതിപ്പേകാൻ.. സ്വയം താണ് കൊടുക്കുന്നു
തോൽപ്പിക്കാൻ പരിശ്രമിക്കുന്നവരുടെ
മുന്നിൽ തോറ്റു കൊടുക്കാതെ
വളർന്നു വരുന്നവരെ പരിപോഷിപ്പിക്കേണ്ട
ആവശ്യകത കവിതയിൽ കാണിക്കുന്നു