mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

ആരോ നടന്നു തെളിഞ്ഞതാ പാതയും
മുള്ളുകൾ കല്ലുകൾ വാരി വിതറിയ
കാഴ്ചയ്ക്കുമപ്പുറം ചിന്തയുണർത്തുന്ന
ആത്മബോധത്തെ കുത്തിനോവിക്കുന്ന
തെറ്റിലെ ശരിയെന്ന വാദം


അപൂർണ്ണമാണ്‌ എല്ലാ ശരിയും
വരകൾ തെളിയാത്ത ചിത്രം പോലെ
തിരികെ വരാൻ മടിക്കുന്ന അലകൾ പോലെ
ഉച്ചത്തിലുയരുന്ന മൗനം പോലെ ..

തെറ്റുകളങ്ങനെ പടർക്കയാണ്
കടലാഴത്തേക്കാൾ ഭീതിജനിപ്പിച്ചു
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്
മരണമില്ലാതെ ജനിച്ചുകൊണ്ടേയിരിയ്‌ക്കുന്നു ..

നേരിന്റെ വേരുകൾ ചികയേണ്ടതില്ലല്ലോ
നുണയുടെ തിരിച്ചറിവുകൾ അവിടെ കാത്തിരിയ്ക്കുന്നുണ്ടാവും
പിന്നെയും ഉണർന്നിടാം തെറ്റെന്ന ശരിയിലേയ്ക് ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ