മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
അലമാരി തുറന്നെല്ലാമടുക്കിപ്പെറുക്കി
വയ്ക്കുമ്പോൾ ഒരു പഴയ ഡയറി
താഴെ പതിച്ചു.
ആദ്യമൊക്കെ
ഒന്നുമെഴുതാത്ത, ശൂന്യമായ
നീലകവറിട്ട ഒരു പുസ്തകം.

പക്ഷേ ,താളുകൾ മറിക്കുമ്പോൾ
പല കഥകളും പറഞ്ഞു തുടങ്ങി.
കോട്ടയത്ത് നിന്നും കോഴിക്കോട്ട് പോയ പച്ച ബസ് ടിക്കറ്റ്.
'തലേ ദിവസം തന്നെ എത്തണം'
'സമ്മാനങ്ങൾ ഒഴിവാക്കുക'
എന്നൊക്ക എഴുതിയ
ചന്ദനനിറത്തിലുള്ള കല്യാണക്കുറി
നറുക്കെടുപ്പ് കഴിഞ്ഞ ബംബർ ഭാഗ്യക്കുറിടിക്കറ്റ്.
ഉത്സവപ്പിരിവിൻടെ രസീത്.
കൂടെയുള്ള വൈദ്യുതിബില്ലിന് ഒരു നോട്ടീസിൻടെ വലുപ്പം.
മടക്കി വച്ച തിരഞ്ഞെടുപ്പ് വാഗ്ദാനപത്രികകൾ.
കരം തീർത്ത കടലാസ്.
ആശുപത്രിചീട്ട്.
കാലാവധി കഴിഞ്ഞ നീല റേഷൻകാർഡ്.
മുഷിഞ്ഞ ഒരു അഞ്ചു രൂപ നോട്ട്.
ഇങ്ങനെ പോകുമ്പോൾ ,പഴയ
ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് വിവാഹഫോട്ടോയും.
നിറമൽപ്പം മങ്ങിപ്പഴകിയിരിക്കുന്നു.
കനത്ത മീശയും,
തല നിറച്ച് മുടിയും
കണ്ണിൽ പ്രകാശവും നിറച്ച വരൻ.
വട്ടമുഖത്തിനൊത്ത വലിയ സിന്ദൂരപൊട്ടണിഞ്ഞ്
കനത്ത് വീതിയേറിയ പുടവയിലും തിളങ്ങുന്ന ആഭരണങ്ങളിലും പൊതിഞ്ഞ്,കണ്ണുകൾ പകുതിയടഞ്ഞ വധു.
അവരുടെ നടുവിലൊരു ഇരട്ടവാലൻ
ഒരു ഭൂപടചിത്രവും ഭംഗിയായി വരച്ചിരിക്കുന്നു.
മുരുകൻടെ വർണ്ണചിത്രത്തിനും
ഉണ്ണിക്യഷ്ണൻടെ ലോക്കറ്റിനപ്പുറം
താളുകൾ കുറച്ചു നേരം
മൗനത്തിലാണ്ടു.
ഒടുവിലെത്തുമ്പോൾ
നഷ്ടസ്വപ്നങ്ങളും മോഹഭംഗങ്ങളും.
ഒരു താളിലേക്ക് ഇടറിവീഴുന്നു.
ഒരിക്കലും പണിയാൻ കഴിയാത്ത
ഒരു കൊച്ചുവീടിൻടെ പല കോണുകളിലുള്ള ചിത്രങ്ങൾ
അതിനടുത്ത്, മറ്റൊരു താളിൽ പെൻസിൽ
കൊണ്ട് കോറിയിട്ട ,അവ്യക്തമായ്
നീളുന്ന കണക്കുകൾ
ആകെ തെറ്റിയ കണക്കുകൂട്ടലുകൾ.
ഒാർമ്മകളിലെയീ
മങ്ങിയ ഛായാചിത്രങ്ങളിലൂടെ
കഥ വീണ്ടും തുടരുന്നു.
ഒന്നുമെഴുതാത്ത , ശൂന്യമായ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ