മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പൂരങ്ങള്‍ നിലച്ചപ്പോളാണ്
രണ്ടാം നിലയിലിരുന്ന്
സൂര്യാസ്തമയം കാണാന്‍ തുടങ്ങിയത്.
ആക്യതിമാറിയിടകലരുന്ന
മേഘരൂപങ്ങളും,
വ്യത്തവും നേര്‍രേഖയും മെനഞ്ഞ്
ചക്രവാളത്തില്‍ മറയുന്ന
പക്ഷിക്കൂട്ടങ്ങളും
നിലാവു മങ്ങുമ്പോള്‍


ആകാശത്തൊരു കോണില്‍
തെളിയുന്ന, ഒറ്റ നക്ഷത്രവും
വിസ്മയകാഴ്ചകളായത്.
കടലില്‍ നിന്നുയര്‍ന്നു പൊങ്ങുന്ന
ജലകണങ്ങള്‍
പ്രവാസം കഴിഞ്ഞ് ,മഴമേഘങ്ങളായി
തിരികെയെത്തി
ഇടിമുഴക്കങ്ങളുടെ അകമ്പടിയോടെ
മാനത്ത് പൂത്തിരികളാകുന്ന
പൂരക്കാഴ്ച കാണുന്നത്.
അസ്വാതന്ത്ര്യത്തിലാണ്,
നാട്ടുവഴികളും
ബന്ധങ്ങളും പഴമകളും
അനവസരത്തിലും
മനസ്സില്‍
മിന്നി മറയാന്‍ തുടങ്ങിയത്
ഇപ്പോള്‍ മട്ടുപ്പാവിലും
സ്വീകരണമുറിയിലുമുള്ള
പ്ളാസ്റ്റിക് പൂക്കള്‍
പൊട്ടിച്ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
അപ്പോഴും സാന്ത്വനമേകാന്‍
ഇളം കാറ്റാണവിടെ ചുറ്റിത്തിരിയുന്നത്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ