മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Saraswathi T)

സായാഹ്നസൂര്യന്റെ ചെങ്കതിർ മേനിയിൽ
സൗമ്യമായ് മന്ദം തലോടവേയോർത്തു പോയ്

ഒരുവാസരത്തിന്നിതൾ കൂടി വീണു
പൊലിഞ്ഞുപോയ് ജീവിതപ്പൂവിൽനിന്നും!

സ്വപ്നങ്ങളെത്രയോനെയ് തെങ്കിലുമവ -
യെത്തിപ്പിടിക്കുവാനാവാതെനമ്മളും

നിൽക്കുന്നു, പായുന്നു, വീണ്ടും തിരക്കിലാർ-
ന്നെത്രയോ വേഗം കൊഴിയുന്നു നാളുകൾ!

എത്തുവാനാഗ്രഹമുണ്ടെങ്കിലുമെങ്ങു -
മെത്തുവാനാകാതെ മെല്ലെ തളർന്നിരു_
ന്നെല്ലാരെയുംതൻ മനസിലോർക്കുന്നവർ
നന്മകൾ ദൂരങ്ങളിൽനിന്നുനേരുവോർ

നന്മതൻപാതയിൽമാത്രംചരിച്ചവർ
ചെയ്യാത്തതെറ്റിൻപഴികളുമേറ്റിട്ടു -
മെല്ലാരൊടുംമെല്ലെ മാപ്പിക്കുന്നവർ

ശിഷ്‌ടമാം ജീവിതപ്പാതയിൽ നാമിന്നു -
മൊട്ടേറെനൊമ്പരം പേറി നിൽക്കുന്നവർ!

നഷ്ടപ്പെടുത്തുവാനാവാതെയെന്തിനോ
സ്വപ്നങ്ങളുംകണ്ടു മങ്ങിജീവിപ്പവർ !

എത്താത്തിടത്തു നിന്നെത്തും പരാതികൾ
ഹൃത്തിലേനോവായിതന്നിലൊതുക്കുവോർ

വാഴ് വി തൊരായോധനംതന്നെയെങ്കിലും
ആയുധമെന്നേകളഞ്ഞുപോയ്പാതയിൽ

പാഥേയമെല്ലാംകഴിഞ്ഞുപോയ്പിന്നെയും
പാതിവഴിയിൽ പകച്ചുനിൽക്കുന്നു നാം!

താങ്ങും തണലുമായ് നിന്നവരൊക്കെയും
കാലപ്രവാഹത്തിലെങ്ങോമറഞ്ഞുപോയ്!

കണ്ടു മരുപ്പച്ചയെങ്കിലും കാലുകൾ
വിണ്ടു തകർന്നതു മാത്രമേ മിച്ചമായ്

പൂവാടിയെന്നു നിനച്ചു ചെന്നെത്തിയ -
താരണ്യ കത്തിന്നിരുൾക്കൂട്ടിലല്ലയോ?

തളരുവാൻ പാടില്ല താങ്ങുവാനാരോരു
മില്ലാത്ത ബോധം കരുത്തു ചേർത്തീടുക

ഇനിയില്ല ബന്ധങ്ങൾ തീർക്കുന്ന ബന്ധനം
ഇത്തിരി സ്വസ്ഥമായ് വിശ്രമിച്ചീടുക !

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ