മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഉത്രാട നാളിൽ ഉറക്കമുണർന്നപ്പോൾ,
തലെന്ന് പുതച്ചു് കിടന്ന ഉടുമുണ്ട് പരതി.... 
ചളിപുരണ്ട, പിന്നി തുടങ്ങിയ ആ മുണ്ട് ആരോ അടിച്ച് മാറ്റിയിരിക്കുന്നു.

കടതിണ്ണയിൽ അയാള്‍ കുന്തിച്ചിരുന്നു
ദേശീയ പാതയിലൂടെ
കോടികൾ വിലമതിക്കുന്ന വാഹനങ്ങൾ തലങ്ങും വിലങ്ങും ഒഴുകുന്നു. 

വെയിലിന് ശക്തി കൂടിയപ്പോൾ
പതിയെ നിരത്തിലിറങ്ങി നടന്നു.
വർണ്ണശബളമായ തുണിക്കടകളിൽ ഓണകോടിക്കായി തിരക്ക്.

പുറത്ത് കുപ്പകൂമ്പാരത്തിനിടയിൽ
കടിപിടി കൂടുന്ന നായ്ക്കൾ
അയാളുടെ അർദ്ധനഗ്നത കണ്ട് മനസ്സലിഞ്ഞാവണം
കീറിയ ഒരു ചാക്ക് കക്ഷണം അയാള്‍ക്ക് മുന്നില്‍ വെച്ചു. 
ഒരു നേരിയ പുഞ്ചിരിയോടെ
അയാൾ അത് കയ്യിലെടുത്തു
ഒട്ടും പ്രതീക്ഷിക്കാത്ത
ഒരു ഓണക്കോടി... 

ഇനി കഴിക്കാൻ കഴിയാതെ ഉപേക്ഷിക്കുന്ന
സദ്യാവശിഷ്ടങ്ങൾക്കായി
ഈ നായ്ക്കളോട് തന്നെ 
മത്സരിക്കണം... 

മത്സരബുദ്ധി മാത്രം മുഴച്ച് നിൽക്കുന്ന ഈ ലോകത്തിൽ 
ആവും വണ്ണം മത്സരിക്കുക എന്നതാണല്ലോ 
ജീവിത ധർമ്മം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ