എരിയുന്ന വയറിന്റെ അണയാത്ത തീയും
ന്യായികരണമില്ലാത്ത ജാതിമത കൊലപാതകങ്ങളും
നീതിലഭിയ്ക്കാത്ത 'അമ്മ പെങ്ങന്മാരും
നടക്കാൻ സാധ്യത ഇല്ലാത്ത കുറെ വാഗ്ദാനങ്ങളും
മറവിയ്ക്കു നൽകപ്പെടുന്ന നന്മകളും
ഒരിയ്ക്കലും പുലരാത്ത സമാധാനവും
ചവിട്ടിയരയ്ക്കപ്പെടുന്ന സ്വപ്നങ്ങളും
പുറത്തു നിർത്തപ്പെട്ട അവകാശങ്ങളും
തോറ്റുകൊടുക്കപ്പെടുന്ന ജീവിതങ്ങളും
അതെ , ജീവിയ്ക്കുന്ന ചില കഥകളാണൊക്കെയും ..