(Padmanabhan Sekher)
ആരും കാണാതെ തളിരിലയ്ക്കുള്ളിൽ
പൊത്തിവച്ചൊരു പൂമൊട്ടാണു നീ
ജമന്തി പൂമൊട്ടാണു നീ
നാണം മാറി നല്ലൊരു നാൾ
സന്ധ്യയിൽ പൗർണ്ണമിപോലെ
വിരിഞ്ഞു നിന്നൊരു
ജമന്തി പൂവാണു നീ
കളിത്തോഴനാം കരിവണ്ടിനൊപ്പം
പൂങ്കാറ്റിൽ തളിരിട്ട ചില്ലയിൽ
താളത്തിനൊപ്പം നൃത്തം വച്ച
ജമന്തി പൂവാണു നീ
പുലരുന്ന വേളയിൽ
ഉണരുന്ന മിഴികളിൽ
നിറമെഴും മലരായ് വിടരുന്ന
ജമന്തി പൂവാണു നീ
അപ്സര കന്യകൾ ചൂടാൻ കൊതിച്ച
കിനാവു കാണാത്ത ഒരു നാടൻ
ജമന്തി പൂവാണു നീ
ആരോരുമറിയാതെ ഒരുനാൾ
വിഷ്ണുപാദം ചൂടാൻ കൊതിച്ച
ജമന്തി പൂവാണു നീ
ജീവിത ദുരിത മൊക്കെ ഒടുക്കി
ഒരിക്കൽ ആ നാൾ വരും..
നിൻ നിർവൃതി അണയും
ജമന്തി പൂവാണു നീ
വൃണിത ഹൃദയനായ് ഞാൻ ..
നിൻ നിറമുള്ള കിനാവുകളിൽ
കാണാൻ കൊതിക്കുന്ന….
ജമന്തി പൂവാണു നീ
എല്ലാം മറന്നിടും ഞാൻ …
വീണ്ടും വസന്തത്തിൽ
തിരികെ അണയും ….
ജമന്തി പൂവാണു നീ