വെള്ളം
വരൾച്ച മറന്ന നാടൊരിക്കൽ
തൊണ്ട വരളിടും നാടായിടും
കയ്പയ്ക്ക നീരിനും മധുരമാകും
വറ്റിയ കണ്ണുകൾ നീർ തേടിടും
കർമഫലങ്ങൾ ഇനിയും വരും
കാത്തിടാം അവശേഷിപ്പുകളെങ്കിലും ...
വെളുത്ത കറുപ്പ്
കറുപ്പിന് എന്ത് വെളുപ്പാണല്ലേ !
കാലപ്പഴക്കത്തിനുമേൽ അധിപത്യമുറപ്പിച്ചു
വെളുത്ത മനസ്സുമായി ചില കറുത്ത ഉടലുകൾ
തിരിച്ചറിഞ്ഞിടാം മരിച്ചിടും മുൻപേ ..
അവ്യക്തമായത്
മറ്റൊരാളാൽ എഴുതപ്പെട്ട പുസ്തകം-
പോലെയാണ് ചിലർ
വ്യകതമായതിനേക്കാൾ ഇല്ലാത്തതാവും
കൂടുതൽ വ്യക്തമാവുക ..
അതിജീവനം
അതിജീവതയുടെ ഉൾക്കരുത്തിനോട്
ചോദ്യമരുത്..എന്തെന്നാൽ
മരിച്ചാലും നഷ്ടമാകാത്ത ഒരു സാന്നിധ്യമുണ്ടതിൽ
ചിലപ്പോൾ പ്രതികാരത്തിന്റെയാവം
മറ്റുചിലപ്പോൾ...
ആവർത്തനം
പുതുമയുടെ ഗന്ധമാണ് എന്റെ പഴയകാലത്തിനും
ആവർത്തനവിരസത വീണ്ടും
ആവർത്തിച്ചുപോരുന്നു..