(Padmanabhan Sekher)
കുളമെരു കാണാ കുഴിയാണല്ലോ
കുഴിനിറയെ തെളി നീരാണല്ലോ
കുളക്കരയിൽ നിന്നാൽ മതിയോ
കുളത്തിൽ നീന്തി കുളിക്കാമല്ലോ
കുളത്തിൽ പരൽ മീനാണല്ലോ
പരൽ മീനുകളെ ഭയമാണല്ലോ
കുളത്തിൽ നീന്തി കുളിക്കാമല്ലേ
പരൽ മീനായ് പകൽ നീന്താമല്ലേ
കുളക്കരയിലെ തേവരെ തൊഴണം
നീന്താൻ ഇന്നിനി നേരമില്ലല്ലോ
കാലിണ കഴുകി തേവരെ കാണാം
നീന്തിക്കുളി നാളെ ആകാമല്ലോ
തേവനു പൂ കൊടുക്കണമല്ലോ
പൂ ഇറുക്കാൻ ഇനി നേരമില്ലല്ലോ
കുളത്തിൽ നിറയെ ചെന്താമര ഉണ്ടേ
തേവനു ചെന്താമര നൽകാം
തേവനെ കാണാൻ പോയതാണല്ലോ
കൈനിറയെ താമര ഉണ്ടായിരുന്നല്ലോ
കുളക്കരയിൽ തോഴിയെ കണ്ടതേഇല്ല
തോഴിയെ കാത്തു ഞാൻ ഇന്നും ....കുളക്കരയിൽ