മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഒരു ചൂണ്ടയും
ഒരു മീനിനെയുമറിയുന്നില്ല... 

കൊതിയോടെ വന്നു കൊത്തുമ്പോള്‍
ഒരു ഒറ്റുകാരന്‍റെ കൗശലത്തോടെ
ചൂണ്ടക്കൊളുത്ത് ഒന്നിളകുമായിരിക്കും
പ്രണയംപോലെ ഏതോ ഒരു പിടച്ചില്‍
അന്നനാളവുംകടന്ന് ഹൃദയത്തില്‍ കേറിയുടക്കും....
ഓര്‍മ്മകള്‍ കൊണ്ടുണ്ടാകുന്നപോലെ ഒരു കടുംനീറ്റല്‍
ഉടലാകെ വന്നുപൊതിയും......
പിന്നീട് ഒരൊറ്റവലിയാണ്..!!
കരയുടെ ചതിക്കുഴിയിലേയ്ക്ക് എടുത്തെറിയുന്നപോലെ...
അപ്പോള്‍ മാത്രമാണ് ചൂണ്ടയ്ക്കുപിന്നില്‍
അതാ മനുഷ്യകൈകള്‍  കാണുക.... 

ഹൃദയം നിന്നുപോയിട്ടൊന്നുമല്ല
ഹൃദയം തകര്‍ന്നുപോയിട്ടുതന്നെയാണ്
 മീനുകള്‍ ചാകുന്നത്.....!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ