മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ആരും കാണാതിരിക്കാനാ
മട്ടുപ്പാവിലെ വള്ളിപ്പടർപ്പിനിടയിൽ
മിണ്ടാതെയനങ്ങാതെ
ഇത്രനാൾ അത്രമേൽ
സഹനത്തിലമർന്നത്


ഓരോ കാലൊച്ചയിലും
നിശ്വാസമടക്കി
അമർന്നടങ്ങി
എന്നിട്ടും
ഒരുനാൾ .....
ഞാനിതാ .....
തൊലിയടർത്തി
കണ്ടം തുണ്ടമാക്കി
അതിലും തൃപ്തരാവാതെ
മുള്ളിലുരച്ച് .....
സ്വനതന്തുക്കൾ മരവിച്ച
എനിക്കെങ്ങനെ
കരയാനാവും
അതോ....
കേൾക്കാതെയോ?
ഉയിരാകെ ഉലയുന്നു
ഉള്ളം പൊള്ളുന്നു
എന്തൊരു ചൂടാണിത്!
വയ്യ! എനിക്കു വയ്യാ!!
എങ്കിലും .....
ഞാനറിയും
രുചിമുകുളങ്ങളിലലിയുമ്പോൾ
അറിയാതൊരാനന്ദം!
അന്നമായ് മാറുവ -
തിന്നാനന്ദം !!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ