മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Neji Ali

അകന്നുപോയോ നീയകന്നുപോയോ?
നമ്മളൊന്നായ് തീർത്ത സൗഹൃദക്കൂടും
പാടെ വിട്ടെന്തേ പറന്നുപോയോ?

നിന്റെയീ വേർപാടിന്നൊരു വൻതിരയായി,
ഉള്ളിലാർക്കുന്നല്ലോ കൂട്ടുകാരീ.
കഴിയില്ല നിന്നെക്കുറിച്ചോർക്കവേ,
ഹൃദയത്തിൻ സ്വസ്ഥത കൈവരിക്കാൻ.
കരയുന്ന മിഴിയുമായ് നീ മായവേ,
പിടയുന്ന മനവുമായ് നിന്നു ഞാനും. 

ഇത്രനാളും നമ്മളൊന്നായ് കഴിഞ്ഞിട്ടും
നിൻ വ്യഥ ഞാനന്നറിഞ്ഞതില്ല.
ഒരുമിച്ചിരുന്നെത്ര കഥചൊല്ലി പക്ഷേ,
നീ നിന്റെ തേങ്ങലുണർത്തിയില്ല.
ഉള്ളിൽ തുളുമ്പും ദു:ഖം ഒതുക്കി
സന്തോഷവതിയായ് കഴിഞ്ഞതല്ലേ? 

പ്രാത്ഥനയല്ലാതെ നിന്റെയീ പ്രിയസഖി 
മറ്റൊന്നുമേകുവാൻ പ്രാപ്തയല്ല.
ഇന്നലെകൾ ഇനി നീ മറക്കൂ...
നല്ലൊരു നാളേയ്ക്കായ് കാത്തിരിക്കൂ.
നൻമകൾ കൈവരാൻ ദൈവം തുണക്കട്ടെ,
സൻമനസ്സോടെ കാത്തിരിക്കൂ. 

പാറിപ്പറന്നിങ്ങു വാ പൈങ്കിളീ
സൗഹൃദക്കൂടിനു മോടികൂട്ടാൻ
നിൻ മുഖപത്മം വിടർത്തിവെയ്ക്കൂ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ