മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Sohan KP)

ചരിത്രത്തിന്‍ ഏടുകളില്‍
എവിടെയോ തെളിയുന്നു
മലമുകളിലൊരു കോട്ട.

കുന്നു കയറും പാതകളില്‍
കുതിരക്കുളമ്പടി ധ്വനികള്‍.
പരിവാര സമേതം
പ്രജാക്ഷേമതത്പരന്‍
അരചനിതാ പല്ലക്കിലേറുന്നു

ഇടനാടിന്‍ സമ്യദ്ധിയില്‍
സമ്പന്നതയില്‍ ഉത്സവമാകും ഘോഷയാത്രകള്‍

വസന്തകാല മാനം പൊല്‍
മനം തെളിഞ്ഞ മനസ്സുകള്‍
രഥചക്രങ്ങളുരുളുന്നു
പോര്‍വിളികളുടെ മുഴക്കം
വാള്‍ത്തലപ്പുകളുടെ മിനുക്കം
ചിതറിത്തെറിക്കുന്ന രക്തം
രണഭൂമിയിലുരുളുന്ന ശിരസ്സുകള്‍
തകരുന്ന കോട്ടകൊത്തളങ്ങള്‍
വിമൂകമായ് വീശുന്ന കാറ്റ്
വിഷാദമേഘങ്ങളണിചേരുന്നു
മുള്‍പ്പടര്‍പ്പുകളില്‍
കരിങ്കല്‍ശിലകളുടെ ശവപ്പറമ്പില്‍
ഗതകാലത്തിന്നവശേഷിപ്പുകളിള്‍
കണ്ണീര്‍ മഴയായി പെയ്യുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ