മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

എന്നെ വന്ദിച്ചതിൽ
എന്റെ രാജ്യത്തോട് അഭിമാനം മാത്രം.
എന്നെ നിന്ദിച്ചവരേയു-
മെന്നെയാദരിച്ചവേരേയും ഞാനോർക്കുന്നു.

യാത്രകളിൽ കാതങ്ങൾക്കിടെ-
യെത്രവട്ടം കണ്ടിരിക്കുന്നു
വിശിഷ്ടരുടെ സ്തൂപശിരസ്സുകൾ
ശിഷ്ടമാക്കപ്പെട്ടതും

കാക്കകൾ പ്രാവുകൾ മൈനകളങ്ങനെ
വാക്കുകൾ പറയാതെ എന്റെ
ശരീരോപാംഗങ്ങളിൽ
ശിരോവസ്ത്രാലങ്കാരമായി കാഷ്ടത്തെയിട്ടതും.

ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ
നിങ്ങൾ സ്മാരകം പണിയണം
മിഥ്യയെന്ന ആത്മാവും
തഥ്യയെന്ന ജീവനും തിരിച്ചറിയട്ടെ.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ