മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

(സജിത്ത് കുമാർ എൻ, പയ്യോളി)

പറയുവാൻ ഏറെയുണ്ടെൻ മനസ്സിൽ നിന്നോടായ്

പ്രിയസഖീ നീ എന്റെ അരികിൽ ഇല്ലെങ്കിലും

പ്രാണനായിപ്പോയി  നീ ഇന്ന് അന്യനെങ്കിലും

പ്രാണന്റെ പാതിയാണെനിക്കു നീ  ഇന്നും സഖീ

 

പ്രണയത്തിൻ  പ്രതീകമായ്  ഹൃത്തി

ലുണ്ട് നീ

നിത്യവും സ്നേഹമാല്യം  ചാർത്തീ

ടുന്നു ഞാൻ

മയിൽപ്പീലി തുണ്ടിനാൽ തുഴഞ്ഞുഞാനെൻ

പഞ്ചമിത്തോണിയിലെത്തും

നിന്നിൽ അലിയാൻ

 

പ്രണയത്തിനേകാന്തപാതയിൽ

പിറന്ന് 

പലവട്ടം പൊലിഞ്ഞുപോയെൻ മൊഴി മൊട്ടുകൾ

പൂത്തു വിടരാം കവിതകളായ്

 

പ്രാണനകന്നെരിയുന്നോരഗ്നിയിൽ ഞാൻ

പുനർജനിക്കാം  എന്നു കൊതിച്ചു കരൾ പൂക്കളായ്

 

പ്രാണനെരിഞ്ഞുയരും ആത്മാവൊരു നാൾ

പെയ്തൊഴിയാ മേഘങ്ങളിലലിയും പ്രീയമുള്ളവളേ

 

പാടാം പാറി പറന്നിടാമൊന്നായ്

പ്രണയാംബരത്തിൽ നമ്മൾ അലിയും വരെ

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ