mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Padmanabhan Sekher)

കള്ളു കുടിക്കുന്ന കോവാല
ഷാപ്പടയ്ക്കാനുള്ള നേരമായി.
കുപ്പിയിലുള്ളതു കാലിയാക്കു,
കാന്താരികൂട്ടിക്കുടിച്ചിറക്കു.

വീമ്പിളക്കാതെന്റെ കോവാല
കപ്പ കഴിച്ചിട്ടു കള്ളടിക്കു.
ഒന്നും കഴിക്കാതെ കള്ളടിച്ചാൽ
പിന്നത്തെകാര്യം നിസാരമല്ല.

വാളമ്പുളിയിട്ട മീൻകറിയിൽ
തൊട്ടൊന്നു നക്കിക്കൊ കോവാല.
നെത്തോലി കൂട്ടിപ്പിടിപ്പിച്ചാൽ
ഭൂലോകം തത്തി തരികിട തെയ്.

അന്തിക്കു ചെത്തിയ കള്ളു കണ്ടു
നാവിൽ വെളളം ഒലിപ്പിക്കാതെ!
മട്ടനും ചിക്കനും താറാവും
ചിക്കിയതുണ്ടൊന്നെടുക്കട്ടെ?

പാച്ചൂനെ വീട്ടിലെത്തിക്കേണ്ടെ?
കോവാലാ വീട്ടിലണയേണ്ടെ?
കള്ളടി നാളെക്കു മാറ്റിവച്ചോ
ഷാപ്പടയ്ക്കാനുള്ള നേരമായി!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ