മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കറുത്തപക്ഷികളെ
കണ്ടിട്ടുണ്ടോ,
എല്ലുന്തി കരുവാളിച്ചവയെ!,
ചിതക്കാട്ടിലെ
പുകക്കൊമ്പിലിരുന്ന്
പാതിവെന്തപറവകൾ!. 

ശ്വാസം നിലച്ചവരുടെ
ശ്വാസകോശം മാത്രം
കത്തുന്നചുടുകാട്ടിലെ
പുകയിൽ
നിറംകെട്ട മയൂരനൃത്തം
കണ്ടിട്ടുണ്ടോ!. 

അവസാനശ്വാസത്തിനൊരു
ആശുപത്രിത്തിണ്ണകിട്ടാതെ,
'തെരുവിലലയുന്ന' ദൈവത്തിന്റെ
ദയനീയതയെ കൂട്ടുപിടിച്ച്
കാലന്റെകൂടെ ഇറങ്ങിനടന്നവരെ
കണ്ടിട്ടുണ്ടോ!. 

പറവക്കൂട്ടങ്ങൾ
ചത്തൊടുങ്ങുമ്പോഴും
പറവകുഞ്ഞുങ്ങൾക്കുള്ള
മുലപ്പാലിൽ 'മുസ്‌ലിം പാൽ'
കണ്ടെത്തിയവരുള്ളിടം
കണ്ടിട്ടുണ്ടോ!

ഇന്ത്യ കണ്ടിട്ടുണ്ടോ
പുതിയ ഇന്ത്യ!
പുതിയ ഇന്ത്യയുടെ
നാഥനെ കണ്ടവരുണ്ടോ!...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ