mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

(Padmanabhan Sekher)

തിര തല്ലി തല്ലി
കടൽ മാല ചാർത്തി
തിരമാല കാത്ത്
കര നോക്കി നിന്നു
കരയിൽ ഈ ഞാനും


അല തല്ലി തല്ലി
കടൽ കാര്യം ചൊല്ലി
കര കേട്ടു നിന്നു
കാതോർത്തീ ഞാനും

കടൽ കാറ്റ് വന്നു
കര കൊണ്ടു നിന്നു
കുളിരേറ്റീ ഞാനും

കടൽ വന്നു വീണ്ടും
കര നാണിച്ചു നിന്നു
കടൽ വാരി പുണർന്നു
അതു കണ്ടു നിന്നു
അറിയാതീ ഞാനും

കടൽ തഴുകി പോയീ
കര കാത്തു നിന്നു
കടൽ തേടീ ഞാനും
കരയിൽ നടന്നു

കടൽ കവിത എഴുതി
കര നോക്കി നിന്നു
നഖ ചിത്രം എഴുതി
കരയിൽ ഈ ഞാനും

കടൽ വീണ്ടും വന്നു
കര കണ്ടു നിന്നു
കരൾ നിറഞ്ഞു നിന്നു
കര കാണാതീ ഞാനും

കുശലം പറഞ്ഞു
കടൽ പോയി വീണ്ടും
കര നോക്കി നിന്നു
കരം നീട്ടി ഞാനും

കരൾ കുളിരുമായി
കടൽ വന്നു വീണ്ടും
വിരിമാറിൽ വീണു
കര തഴുകി നിന്നു

കടൽ ശാന്തമായി
അതു കണ്ടീ ഞാനും

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ