മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ബാല്യത്തിലെപ്പോഴോ മഴ പെയ്ത പകലിലായ്.
അച്ഛനൊരു കടലാസ് തോണിയുണ്ടാക്കുന്നു.
ആശ്ചര്യത്തോടെ ഞാൻ കണ്ണ് മിഴിക്കവെ.
മഴ തോർന്ന മുറ്റത്ത് തോണിയിറക്കുന്നു.

പതിയെ ഒഴുകുന്ന മഴവെള്ള കെട്ടിലായ്..
ഓളത്തിൽ ഒഴുകിയ മറുകര യെത്തവെ.
ആർത്തലച്ചപ്പോൾ മഴയിതാ പെയ്യുന്നു.
തോണിയേ ആ നൊടി മഴയത് എടുത്ത് പോയി.

മുങ്ങിയ തോണിയാ കരയിൽ പിടയവെ.
കണ്ണ് നിറച്ചു ഞാൻ തോണിയെ നോക്കവെ.
കണ്ണീർ തുടച്ചെന്നെ അച്ഛനെടുത്തതും.
കരയാതെ തളരാതെ വീണ്ടും ഈ മഴയിൽ നീ..
പുതിയൊരു കടലാസ് തോണിയിറക്കണം..
മറുകര പുൽകുന്ന നിമിഷത്തിലായി നീ
പരിശ്രമമെന്നത് പുതുതായി പഠിക്കണം.

പരിശ്രമിച്ചീടുകിൽ ജയത്തെ വശത്താക്കാം..
അച്ഛൻ്റെ വാക്കൊരു കടലാസ് തോണി പോൽ
ഇന്നെൻ്റെ മനസ്സിൽ തളരാതെ ഒഴുകുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ