മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അനുഭവങ്ങൾ പകർന്നോരറിവുകൾ
അളവെഴാത്തതാം നവ്യസങ്കല്പങ്ങൾ!


സുരഭിലമാവുമാത്മാനുഭൂതികൾ
സുഖതരമായ സുന്ദരസ്വപ്നങ്ങൾ


നിനവിലെന്നും തെളിയുന്ന സാന്ത്വന -
സുമധുരിത മന്ദഹാസങ്ങളും


വിലമതിയാത്തൊരാത്മാനുരാഗവും
അരികിലെപ്പോഴുമെത്തുന്നൊരോർമകൾ!


ഇവിടെയിന്നീ മധു മലർവാടിക_
യധികമോഹനം, വർണസമ്മേളിതം


കവിമനസ്സിൽ കതിരിട്ടഭാവന-
യ്‌ക്കൊരുനിമിത്തമായ് വീണൊരീപൂവുപോൽ!


നിറയുമത്യന്ത ചേതോഹരാർദ്രമാം
കനവുകൾവീണുമണ്ണടിഞ്ഞില്ലയോ?


ചെറുതരംഗമുയർത്തുന്നതെന്നലും
മധുരിതമാം ദലമർമരങ്ങളും


ഇടയനന്നൊരാവേണുഗാനത്തിലൂ-
ടളവെഴാതെ പകർന്നൊരീണങ്ങളും


അധിക മോഹനം നിത്യവസന്തർത്തു -
അതിവിലോലമിന്നാനന്ദദായകം


അവിടെ നീയന്നുപാടിയപാട്ടിലൂ-
ടൊഴുകിയെത്തിയ രാഗാർദ്രഭാവവും


കരളിലിന്നും കുളുർമാരി പെയ്യുന്ന
കനവുപോലെഞാൻകാക്കുന്നിതിപ്പൊഴും !

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ