പൂത്തുമ്പീ പൂത്തുമ്പീ
പൂവനിയിൽ വരുകില്ലേ ...
ഓണത്തിരുമുറ്റത്തെൻ
കളിക്കൂട്ടിനായ് ....
വാടിയിൽ വാടാമലരുകളിൽ
തേൻനുകർന്നെന്നോണം
കൊണ്ടാടിടാൻ.
ഓർമ്മകളുഞ്ഞാലുകെട്ടിയാടി
ഓരോകിനാക്കളും പൂത്തുലഞ്ഞു
ഒന്നായിത്തുഴഞ്ഞീകളിത്തോണിയിൽ
ഓരോരോമോഹങ്ങൾ തളിരണിഞ്ഞു
ഓണനിലാവെത്ര കൊഴിഞ്ഞുവീണു.
(പൂത്തുമ്പീ പൂത്തുമ്പീ.....കൊണ്ടാടിടാൻ ..)
ഒരു വട്ടം കൂടിയെന്നരികെ
ഹൃദയത്തിൻചാരത്തായ് ചേർന്നിരിക്കൂ.
ഒരു മൂളിപ്പാട്ടൊന്നു പാടിത്തരൂ
പാറിപ്പറന്നെന്നോർമ്മകളിൽ
പുഞ്ചിരിപൂത്താലത്തേൻപകർന്നീടാനായ്
പൂത്തുമ്പീ പൂത്തുമ്പീ പോരാമോ ?
പൊന്നോണപ്പൂക്കൾതൻ കളിത്തോഴാ !
(പൂത്തുമ്പീ പൂത്തുമ്പീ.....കൊണ്ടാടിടാൻ ..)