മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഞാനൊരു 'കഥ' യെഴുതി;
ഏകാന്തമായിരുന്നു വായിച്ചു;
എന്തോ ഒരു അപൂർണ്ണത;
എന്താണെന്നു പിടിക്കിട്ടുന്നില്ല;
എന്തോ ഉണ്ടെന്നൊരു തോന്നൽ;
ഉപേക്ഷിക്കാനും വയ്യ!

ചിന്തിക്കാൻ സമയമില്ല;
സ്ഥാനത്തും അസ്ഥാനത്തും വെട്ടി;-
വാക്കുകളെ താഴേക്ക് അണിനിരത്തി.
 
രണ്ടക്കമായ്,
മൂന്നക്കമായ്,
നാലക്കമായ്;
ചില വരികളിൽ,
ഇരുപ്പത്താറക്ഷരങ്ങളും കടന്നു.
 
അങ്ങനെ, ഞാനുമൊരു കവിയായി!
ആധുനികമോ? ഉത്തരാധുനികമോ?
അതോ, അതും കടന്നുവോ? അറിയില്ല;
അതും, അവർതന്നെ തീരുമാനിക്കട്ടെ!
 
അർത്ഥങ്ങളും വ്യാഖ്യാനങ്ങളും
അവർ കണ്ടുപിടിക്കട്ടെ;
എനിക്കറിയാവുന്നതു ചെയ്തു;
ഞാനെൻറെ കടമ നിർവ്വഹിച്ചു!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ