മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഒറ്റയ്ക്ക് തന്നെ 
ചെന്നുകാണേണ്ട 
ചില ഓർമ്മകളുണ്ട്. 

കൂടെ ആരുമുണ്ടാകരുത്.
കൂട്ടംകൂടി ചെന്നാൽ 
കാണാനായി
പാറാവുകാർ കടത്തിവിടാത്ത 
ചില സ്മാരകങ്ങൾ പോലെ  

അവിടെ കരയാം  ചിരിക്കാം
വേണമെങ്കിലൊന്ന്
മോഹാലസ്യപ്പെടുകപോലുമാകാം,
ആരുമറിയില്ല 

തെരുവിലേക്ക് തുറക്കുന്ന
ഒരു ജാലകം ഉണ്ടാകുമവിടെ
പകലും രാത്രിയുമെന്ന പോലെ
വിരുദ്ധമായ രണ്ടിടങ്ങളിൽ
ഒരേസമയം ചവിട്ടി നിന്ന്
നമുക്കൊന്ന് അമ്പരക്കാം.
ജീവിതമേ ജീവിതമേയെന്ന്
വെറുതെയൊന്ന് വിതുമ്പാം.....

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ