മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

നല്ലൊരു മനുഷ്യനല്ല.
നല്ലൊരു വ്യക്തിയല്ല.
നല്ലതൊന്നും അംശങ്ങളായി കൈവശമില്ല.

ചിരിയെ പറ്റി പറയൂ,
മരണത്തിൻ്റെ മണം
ഭേദമെന്ന് പറയും.

ജീവിതത്തെ പറ്റി പറയൂ,
മുരടിപ്പ് ബാധിച്ച വേരിൻ്റെ കഥ
തളരാതെ ഒഴുക്കോടെ പറയും.

ഇതെല്ലാം എല്ലാം മുൻപും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴും ഒരു പുകയ്ക്കുള്ളിൽ ആണെന്നോ?
ഇപ്പോഴും മേൽഗതി ഇല്ലെന്നോ?

കയത്തിൽ കൂപ്പുകുത്തി കിടക്കുന്നുവെന്നോ പറയൂ,
എനിയ്ക്കെന്നിൽ വിശ്വാസം വീണ്ടെടുക്കാൻ
ആവുംവരെ ഇതൊക്കെ തന്നെയാകും കഥ.

അത് വരെയും പുതുമയുള്ള കഥയോ
പുതുമ നിറഞ്ഞ ഞാനോ ഉണ്ടാകില്ല.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ