മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(രാമചന്ദ്രൻ, ഉദയനാപുരം )

ഒരു ചുംബനമകലെയാണു നീയെങ്കിലും
ഒരു മാത്ര നിന്നെക്കാണാതെനിക്കു വയ്യ.

നീയടുത്തൊന്നു വന്നുചേരുവാനെൻ മനം 

ദാഹിക്കുന്നു വല്ലാതെയെപ്പോഴും. 

 

നീയടുത്തില്ലാതുള്ളയൊരു നിമിഷം പോലും 

ചിന്തിക്കുവാൻ തന്നെയിന്നു പ്രയാസം.

 

നീയെത്രതന്നെ അകലെയാണെങ്കിലും

നിന്റെയോർമകൾ എപ്പോഴുമുണ്ടെന്നിൽ.

 

ഇനിയെത്രനാൾ നിന്നെക്കാത്തിരിക്കണം

ഒരു നോക്കു കാണുവാൻ, കണ്ടാസ്വദിക്കാൻ.

 

നീയടുത്തുണ്ടായിരുന്ന നാളുകളത്രയും

പൊൻവസന്തം വിടർന്നല്ലോയെന്നിൽ.

 

ഇനിയൊരു വസന്തത്തിന്നായിയെത്ര നാൾ,

നോക്കിയിരിക്കണം വഴിക്കണ്ണുമായി.

 

കാത്തിരിക്കാം നിനക്കായ് ഞാനെത്ര നാൾ 

വേണമെങ്കിലും നിന്റെ ഓർമകളോടൊപ്പം.

 

ഇനിയെത്ര ചുംബനമകലെയാണെങ്കിലും

കാത്തിരിക്കും ഞാൻ നിദ്രാവിഹീനയായി.

 

 

 

 

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ