mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ദിനരാത്രങ്ങൾ കൊഴിയുന്നു.
ഓർമ്മതൻ മണിമുറ്റം
വെറും കളകളാൽ
നിറഞ്ഞുതുളുമ്പുന്നു.

പുതുതായ് വിടരേണ്ടിയിരുന്ന
വർണ്ണാഭ വസന്തമോ
അപൂർണ്ണ സ്മരണികയായ് 
മനസ്സിൽ തങ്ങുന്നു.

വാനമ്പാടിതൻ ഗാനത്തിൽ
ഗദ്ഗദരാഗം മാത്രമുയരുന്നു.
ഇനിയും സന്ധ്യാമേഘ
പടലങ്ങൾ രക്തവർണ്ണം.

വിതറുകിൽ അതിനർത്ഥം
എന്തെന്നു കാണണം?
ഇനിയും പിറക്കുന്ന
പുലരികൾ ഹിമകണ-
മണിയുകിൽ അതിനർത്ഥം
എന്തെന്നു കാണണം?

ഇനിയും പിറക്കുന്ന
പകലുകൾ നിശാമൂകത
പരത്തുകിൽ അതിനർത്ഥം
എന്തെന്നു കാണണം?

ഇനിയും നിറംമങ്ങിയ
പുഷ്പം വിടരുകിൽ
പൊള്ളുന്ന ചൂടുള്ള
ചന്ദ്രിക പരക്കുകിൽ
അവയുടെ അർത്ഥങ്ങൾ
എന്തെന്നു കാണണം ?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ