ഇമകളിൽ വിരിയുന്ന സുന്ദര സ്വപ്നമാണവൾ
അരികിലെകെത്തുന്ന വെണ്ണക്കൽ പ്രതിമ
മുഖകാന്തിയാൽ പുഞ്ചിരിതൂകുന്നോൾ
അഴക്കൂർന്ന കൂന്തലിഴകളിൽ മുല്ലപ്പൂവാസന
അധരത്തുടിപ്പിൽ മുടിയിഴകൾ തലോടുമ്പോൾ
കരിമഷി ചായം തേച്ചോരീ ഇമകളെന്നിൽ പതിയവേ,
ആരോരും കാണാതെ കണ്ടീടുന്നോരീ നാണം
ഗന്ധർവ്വൻ മോഹിക്കും പെണ്ണാണവൾ
എന്റിടംനെഞ്ചിലെ തുടുപ്പാണവൾ
മോഹം കൊണ്ട് വീർപ്പുമുട്ടുന്നോരെൻ
മനമിതു നിനക്കലായോ എൻ വെണ്ണക്കൽ പ്രതിമേ
എന്റെ കൊത്തുപണികൾ ഇല്ലാത്ത വിഗ്രഹമേ
കല്ലിൽ കൊത്തിയ ദേവിയെ പോലെ
എന്റെ ഹൃത്തിലും പതിഞ്ഞതല്ലയോ നിൻ മുഖം
മറക്കുവാനുമാകില്ല കാണാതിരിക്കുവാനുമാകില്ല
പിടയുമെപ്പൊഴും എൻനെഞ്ചകം.