mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sajith Kumar N)

വെള്ളിനിലാവൂറും തുമ്പപ്പൂ മനവുമായ്
വെള്ളാമ്പൽ പൂത്താലി  ചാർത്തി 
പൂവരമ്പിലൂടെ പൂങ്കാറ്റിൽ പാറി  നടന്നാ  
പുഞ്ചിരി പൂക്കളമിട്ടാ പിഞ്ചിളം കാലം 

നിലാനേരത്ത് ചെമ്പനിനീർപൂക്കൾ 
ചാന്ദ്രമാസരാവെണ്ണി  നിന്നിൽ ചാറ്റിയ
ചെഞ്ചോര ചോപ്പിൻ വർണ്ണമഴയിൽ 
അകലും നിലാവിൻ നിഴലായ് നീയും

യൗവന പൂക്കൾ  നിൻ മേനിചില്ലയിൽ
ലാവണ്യ ഭാവങ്ങൾ വിരിയിച്ച കാലം
വിണ്ണിലായിരം കണ്ണിൽ  നിന്നെ നോക്കി
മണ്ണിലെ ദൂരനക്ഷത്ര പൂവായി  ഞാനും

മുല്ലപൂക്കുന്നു  മാഗംല്യമൊരുങ്ങുന്നു
നെറുകയിൽ   കുങ്കമപ്പൂക്കൾ നട്ടു
ഇഷ്ടമില്ലാ ക്കിളിയിൽ ഇണയെ തേടീ
ഇമയാഴങ്ങളിൽ ഈറൻ പൂക്കളുമായ് നീയും
ശോകാർദ്രശ്യാമനീരദ മിഴിനീരുറ്റിയെൻ
നെഞ്ഞിലൊട്ടിയ നൊമ്പര വള്ളിയിൽ
കൊഴിയാത്ത ഓർമ്മപൂക്കൾ നിറയും
അനശ്വര പൂക്കാലം കാത്തു ഞാനും

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ