മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

സുന്ദരോഷസ്സിൽ മൃദുസ്മിതംതൂകി
മായികപ്പൂക്കൾ വിരിഞ്ഞനേരം

നേരിയ കല്ലോലജാലമീതീരത്തു
മന്ദമന്ദം വന്നണഞ്ഞിടുമ്പോൾ

മോഹസ്മൃതികളാൽ നീകോർത്തിണക്കിയ
മോഹനരാഗമാം ഹാരവുമായ്

എത്തിയതാണിളം തെന്നലീവാടിയിൽ
മുഗ്ദ്ധസൂനങ്ങളെക്കാണുവാനായ്

മന്ദാനിലൻമെല്ലെ പല്ലവക്കൈകളാൽ
മന്ദമന്ദം തൊട്ടിലാട്ടുകയാം

ഒരുപിഞ്ചു കുഞ്ഞിൻ മൃദുസ്മിതംപോലെത്ര
പൂക്കളീ പുണ്യപൂങ്കാവനത്തിൽ

വിണ്ണിനും മണ്ണിനുമത്രമാത്രംകാന്തി-
യെങ്ങുംചൊരിഞ്ഞു ചാഞ്ചാടിമെല്ലെ ..

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ