mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Ramachandran Nair)

നമ്മോടൊപ്പമുണ്ടായിരുന്ന പല-
യാളുകളുമിന്നൊരോർമയായല്ലോ!

ഇന്നല്ലെങ്കിൽ നാളെ നാമും പോയിട്ടൊ-
രോർമയായി മാറും മറ്റുപലർക്കും!

നമ്മുടെ ദീർഘയാത്രയിലെയൊരി-

ടത്താവളമാണു ഭൂമിയെന്നോർക്കൂ.

 

ശാശ്വതമല്ല ജീവിതമീ ഭൂവിൽ,

ചെയ്യാനുണ്ടു കർമങ്ങളൊരുപിടി!

 

നേരമില്ലയൊട്ടും നമുക്കിവിടെ,

തീർക്കണം കർമങ്ങളെത്രയും വേഗം!

 

ഹ്രസ്വമായിട്ടുള്ളൊരീ ജീവിതത്തിൽ,

പുണ്യകർമങ്ങൾ ചെയ്യണം നാമെന്നും!

 

വീണ്ടുമൊരു തിരിച്ചുവരവില്ലാ,

നമ്മൾക്കിനിയിവിടെയെന്നോർക്കണം!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ