മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പച്ചക്കരളുള്ള ജീവിതങ്ങളെ മാത്രം
മനസ്സുണർത്തി തഴുകുന്ന
ഇളം വെയിൽ കിരണത്തിന്
കുറഞ്ഞൊരായുസ്സ് മാത്രമാണുണ്ടാവുക.

ഉണർച്ച തൊട്ട് 
ഊർജ്ജം പകർന്ന്
മനസ്സും ശരീരവും പൊള്ളിക്കാതെ
തെങ്ങോലക്കമ്പികളിൽ
നാദം തുടർന്നേറെ പൊങ്ങും മുമ്പ്
കുളിർമ്മ വിട്ട്
ജീവിതമൊടുങ്ങിയ
താള വിസ്മയത്തിന്,
ഭൂവിലേറെപ്പേർക്കും നൽകുവാനാകാതെ പോയ
താളലയങ്ങളുടെ ഇളം വെയിൽ കിരണങ്ങൾ
മനസ്സിൽ മായാതെ
നൊമ്പരമായ് ഹൃത്തിലെപ്പോഴും
വയലിൻ നാദമുണർത്തുന്നു.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ