മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കറുപ്പ് നിനക്ക് ഇഷ്ടമില്ലാത്ത നിറമാണെന്നറിഞ്ഞിട്ടും,
അച്ഛൻ സമ്മാനിച്ച -
ആ കറുത്ത മുറിയിലിരുന്ന്
രണ്ടാനമ്മയ്ക്ക് നിന്റച്ചനോടുള്ള


സ്നേഹത്തെ കുറിച്ച്
സംസാരിക്കുകയായിരുന്നു
നീ !

നിഴലു പോലും വരാൻ
മടിക്കുന്ന ഈ മുറിയിൽ
നിനക്ക് ഭയമാവില്ലേ??
(ഞാൻ ഇരുട്ടിനെ കുറിച്ചാണ് പറഞ്ഞത്)

ഞാൻ നിഴലുകളേ,
ഇല്ലാത്തവരോടാണ് കൂട്ട് !
(നീ നിന്റെ അമ്മയെ കുറിച്ചാണ് പറയുന്നത് )

വയലറ്റും നീലയും പച്ചയും റോസും അങ്ങനെ നിനക്കിഷ്ടമുള്ള എല്ലാ നിറങ്ങളും ചേർന്നൊരു വെളുത്ത വെട്ടം അരിച്ചിറങ്ങുമ്പോൾ
ഞാനെന്റെ നിഴലിനെ ഒളിക്കാൻ പാടുപെടുകയായിരുന്നല്ലോ??

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ