മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഞാന്‍ ആരാണ്
എനിക്കറിയില്ല
അല്ലെങ്കില്‍ എനിക്ക് ഓർമ്മയില്ല
പേരെന്താണ്...
നാട് എവിടെയാണ്..

വീട്ടില്‍ ആരോക്കെയുണ്ട്
കാണുന്നവരൊക്കെ ചോദിക്കുന്നു
ദാഹമുണ്ട്
വിശപ്പുണ്ട്
കാഴ്ചകൾ കാണുന്നുണ്ട്
കാണുന്നവരെല്ലാം
പുതിയ മുഖങ്ങളാണ്
മതമില്ല, ജാതിയില്ല
വേർതിരിവില്ല
ബന്ധങ്ങളില്ലാത്ത
ബന്ധനങ്ങളില്ലാത്ത
ഇരുകാലി
നിങ്ങളെ പോലെ
ഒരു ഇരുകാലി
ഓർമ്മകൾ മരവിച്ച
തലച്ചോറേന്തിയ
ഒരു ഇരുകാലി... 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ