(T V Sreedevi )
"അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്‌മൈ ശ്രീ ഗുരവേ നമഃ"
ആർഷ ഭാരതത്തിന്റെ
ഗുരുസങ്കല്പത്തിൽ ചേർത്ത
ധന്യമാം ജ്ഞാനാമൃത-
മാവോളം പാനം ചെയ്യാൻ;
മഞ്ഞിന്റെ പുതപ്പിട്ട
മാമല മുകളിലെ പുണ്യമാം
കലാലയ ഭൂമിയിലെത്തിച്ചേർന്നു,
പഠനം പൂർത്തിയാക്കി
മടങ്ങുന്നത്തിൻ മുൻപേ,
രാഷ്ട്രീയക്കൊലക്കത്തിക്കിരയായ്‌ത്തീ ർന്നല്ലോ നീ..?
ചോരവാർന്നൊഴുകി
പ്പടർന്നാകെച്ചെന്നിറം പൂണ്ട
ചേതനയറ്റ ദേഹമായി നീ മടങ്ങവേ..,
ഹൃദയം വിങ്ങുന്നൊരു
ദുഃഖവും പേറീ ഞങ്ങൾ
യാത്രയാക്കുന്നൂ നിന്നെ
ശാന്തിതൻ തീരത്തേയ്ക്ക്.
ലാളിച്ചു വളർത്തിയ
മാതാപിതാക്കൾക്കൊരു
താങ്ങായി നിൽക്കേണ്ട നീ,
വിടരുന്നതിന് മുൻപേ ഞെട്ടറ്റ-
പ്രതീക്ഷതൻ മൃതമാം കുടീരത്തിൽ
ശാന്തിയെ പുൽകുന്നുവോ ..?
ഇവിടെയീ ദൈവത്തിന്റെ നാട്ടിൽ
ഈവിധമായ ക്രൂരത ദിനം പ്രതി നടനമാടീടുമ്പോൾ,
നോക്കുകുത്തികളായി
നിൽക്കുന്നോ നീതിപീഠം?
കണ്ടു നിൽക്കുന്നോ മൂകം ഭരണകർത്താക്കളും?
ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്‌മൈ ശ്രീ ഗുരവേ നമഃ"
ആർഷ ഭാരതത്തിന്റെ
ഗുരുസങ്കല്പത്തിൽ ചേർത്ത
ധന്യമാം ജ്ഞാനാമൃത-
മാവോളം പാനം ചെയ്യാൻ;
മഞ്ഞിന്റെ പുതപ്പിട്ട
മാമല മുകളിലെ പുണ്യമാം
കലാലയ ഭൂമിയിലെത്തിച്ചേർന്നു,
പഠനം പൂർത്തിയാക്കി
മടങ്ങുന്നത്തിൻ മുൻപേ,
രാഷ്ട്രീയക്കൊലക്കത്തിക്കിരയായ്‌ത്തീ ർന്നല്ലോ നീ..?
ചോരവാർന്നൊഴുകി
പ്പടർന്നാകെച്ചെന്നിറം പൂണ്ട
ചേതനയറ്റ ദേഹമായി നീ മടങ്ങവേ..,
ഹൃദയം വിങ്ങുന്നൊരു
ദുഃഖവും പേറീ ഞങ്ങൾ
യാത്രയാക്കുന്നൂ നിന്നെ
ശാന്തിതൻ തീരത്തേയ്ക്ക്.
ലാളിച്ചു വളർത്തിയ
മാതാപിതാക്കൾക്കൊരു
താങ്ങായി നിൽക്കേണ്ട നീ,
വിടരുന്നതിന് മുൻപേ ഞെട്ടറ്റ-
പ്രതീക്ഷതൻ മൃതമാം കുടീരത്തിൽ
ശാന്തിയെ പുൽകുന്നുവോ ..?
ഇവിടെയീ ദൈവത്തിന്റെ നാട്ടിൽ
ഈവിധമായ ക്രൂരത ദിനം പ്രതി നടനമാടീടുമ്പോൾ,
നോക്കുകുത്തികളായി
നിൽക്കുന്നോ നീതിപീഠം?
കണ്ടു നിൽക്കുന്നോ മൂകം ഭരണകർത്താക്കളും?