മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ഇടവപ്പാതിയിരമ്പി വരുമ്പോൾ
പെണ്ണിനിതെന്തൊരു പരവേശം
ഇറയത്തുള്ളൊരു കമ്പിക്കയറിലെ
മുണ്ടുമുടുപ്പുമുണങ്ങാഞ്ഞോ 
കൊത്തി ചിക്കി നടക്കുംകോഴി-
പറ്റം കൂട്ടിൽ കയറാഞ്ഞോ 

ഉപ്പും മുളകും വാങ്ങാൻ പോയോ-
രച്ഛനെ വീട്ടിൽ കാണാഞ്ഞൊ
തൈമാവിന്മേൽ താനേ കയറിയ
മൊട്ടു നിറഞ്ഞൊരു മുല്ലമലർകൊടി
കള്ള കാറ്റിൻ കയ്യിൽ തട്ടി 
തലയും തല്ലി മലർന്നിട്ടൊ 
കാറ്റിൽ വീണൊരു കദളി തയ്യിനു 
കവണയൊരുക്കാൻമേലാഞ്ഞോ 
മഴയിൽ നനയും പുള്ളിപശുവിനു 
പുല്ലു കൊടുക്കാൻ വൈകീട്ടോ 
തൊടിയിൽ കയറിയ 
പുഴയിലെവെള്ളം 
പടിപടിയായി പടവുകൾ കയറി
പൂമുഖ വാതിലിൽ വന്നിട്ടോ 

ഇടവപ്പാതിയിരച്ചു വരുമ്പോൾ
പെണ്ണിനിതെന്തൊരു പരവേശം 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ