mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(O.F.PAILLY Francis)

ചെറു തിരിനാളം തെളിച്ചുവെന്നിൽ,
കൃപാകടാക്ഷം നീ ചൊരിഞ്ഞീടണേ.
ഹൃദയ വാതിൽ തുറന്നിടുന്നു ഞാൻ,
ആത്മാവാൽ എന്നെ നിറച്ചീടണേ.
അനന്തമായുണരും നിൻ ദിവ്യസ്നേഹം,
അകതാരിലേറ്റു ഞാൻ ധന്യനാകും.


കാൽവരി തന്നിലെ ദിവ്യയാഗം,
കരുണാ സാഗരമൊരുക്കി ഭൂവിൽ.
കഥയറിയാതെ ചരിച്ച നിൻ വൈരികൾ,
കദനങ്ങളാൽ മനം പൊട്ടിയിടറിടുന്നു.
മരുഭൂവിൽ മന്ന പൊഴിച്ച നിൻഹൃദയം,
മൗനമായ് കേഴുന്നു മർത്യഗണത്തിനായ്.

ഉദയാസ്തമയങ്ങൾ ഉണർവ്വേകിടാനായ്,
ഉയിരിൻ്റെ നാഥാനീ കൃപചൊരിയൂ.
ത്യാഗമോടെന്നും നിൻ പാത തേടാൻ,
പാരിൽ വെളിച്ചമായ് തെളിഞ്ഞീടണേ.
തിളങ്ങുമെൻ ജീവനിൽ പതിരുകൾ മാറ്റി,
വിളവേകിയെന്നും നയിച്ചീടണേ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ